നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നോക്കുകുത്തിയായിട്ട് വർഷങ്ങൾ. ആശുപത്രിയിലെ മലിനജലം ഒഴുക്കിവിടുന്നത് നെയ്യാറിലേയ്ക്ക്. നെയ്യാറ്റിൻകരയാകെ രോഗാതുരമാക്കുന്ന ഈ അനാസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണേണ്ടവർ മൗനത്തിൽ
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് നെയ്യാറ്റിൻകരയിലെ സർക്കാർ ആതുരാലയത്തിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. തടസ്സമില്ലാതെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കന്പനി നിയോഗിച്ച ജീവനക്കാരന് വേതനം നൽകിയിരുന്നത് ആശുപത്രിയിൽ നിന്നായിരുന്നു. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററുകൾ, വാഷ് ബേസിനുകൾ, കാഷ്വാലിറ്റി എന്നിവിടങ്ങളിലെ വിവിധ തരത്തിലുള്ള മാലിന്യം കലർന്ന ജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ പറ്റും വിധം ആയിരുന്നു പ്ലാൻ്റിൻ്റെ നിർമ്മാണവും സംവിധാനവും. പ്ലാൻ്റിൽ നിരവധി സെഡിമെന്റ് ടാങ്കുകളും മോട്ടോറുകളും ഫിൽറ്ററുകളും ഉൾപ്പെട്ടിരുന്നു. സമയബന്ധിതമായി ടാങ്കുകൾ വൃത്തിയാക്കാനും കേടായ മോട്ടോറുകൾ അറ്റകുറ്റപ്പണി നടത്താനും പുതിയവ സ്ഥാപിക്കാനും ഫിൽറ്ററുകൾ ശുചീകരിക്കാനും യാതൊരു വിധ നടപടികളും സമയബന്ധിതമായി നടന്നില്ല. അതോടെ ഫിൽറ്ററുകളിലെല്ലാം അഴുക്കും മാലിന്യങ്ങളും കലരുകയും ട്രീറ്റ്മെന്റ് സംവിധാനം പ്രവർത്തനരഹിതമാകുകയും ചെയ്തു. മലിനജല ശുദ്ധീകരണം നിലച്ചതോടെ പ്ലാന്റ്മലിനജല ശുദ്ധീകരണം നിലച്ചതോടെ പ്ലാന്റ്
കേവലം നോക്കുകുത്തിയായി മാറി.
ഈക്വലൈസേഷൻ ടാങ്ക്, സ്വീവേജ് ലിഫ്റ്റിംഗ്
പമ്പ്, ഫിൽറ്റർ ഫീഡ് പമ്പ് തുടങ്ങിയവയെല്ലാം
കേടായി. ഇതൊന്നും ശ്രദ്ധിക്കാൻ സാങ്കേതിക
പരിജ്ഞാനമോ വ്യക്തമായ വിവരങ്ങളോ
അറിയാവുന്ന വിദഗ്‌ധ ജീവനക്കാർ ജനറൽ
ആശുപത്രിയിൽ ഇല്ലെന്നതാണ് മറ്റൊരു
ഗതികേട്. ചില ബ്ലോവർ പമ്പുകൾ
പ്രവർത്തിക്കുന്നതൊഴിച്ചാൽ ശരിയായ
രീതിയിലുള്ള
ഫിൽറ്ററിങ്ങ് പോലും നടക്കുന്നില്ല. ടാങ്കിൽ
അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം
ചെയ്യുവാനുള്ള സംവിധാനങ്ങളും ' നിലവിൽ
പൂർണ്ണമായും നിശ്ചലം. അടുത്തിടെ 30 ലക്ഷം
രൂപ ചിലവാക്കി
വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻ്റിന് മുകളിൽ റൂഫിംഗ്
നടത്തി. തുടക്കത്തിലേ വാട്ടർ പ്രൂഫിംഗ്
ചെയ്തിരുന്നെങ്കിൽ മോട്ടോറുകൾക്ക് ഇത്രയും
വേഗം കേടുപാടുകൾ
സംഭവിക്കില്ലായിരുന്നുവെന്ന് പറയപ്പെടുന്നു.
ട്രീറ്റ്മെന്റ് പ്ലാന്റിലെ യന്ത്ര ഭാഗങ്ങൾ ടാങ്കിലെ
വെള്ളത്തിൽ കിടക്കുന്നത് കാണാം. പ്ലാന്റ്
ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാ
സമീപപ്രദേശങ്ങളിൽ വലിയ ദുർഗന്ധമാണ്.
ട്രീറ്റ്മെന്റ് പ്ലാന്റിലെ മലിനജലവും
ആശുപത്രിയിലെ ഓടയിൽ നിന്നുള്ള
മലിനജലവും ഒരു ഓടയിലൂടെ സമീപത്തെ
പോലീസ് ക്വാർട്ടേഴ്‌സിനരികിലൂടെ
നെയ്യാറിലേക്ക് ഒഴുക്കി വിടുകയാണ് നിലവിൽ
ചെയ്യുന്നത്. നെയ്യാറിൽ കേരള വാട്ടർ
അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷൻ സ്ഥിതി
ചെയ്യുന്നയിടത്തേയ്ക്കാണ് ഈ മലിനജല
പ്രവാഹം എത്തുന്നതെന്നത് ക്രൂരമായമലിനജലവും ഒരു ഓടയിലൂടെ സമീപത്തെ
പോലീസ് ക്വാർട്ടേഴ്‌സിനരികിലൂടെ
നെയ്യാറിലേക്ക് ഒഴുക്കി വിടുകയാണ് നിലവിൽ
ചെയ്യുന്നത്. നെയ്യാറിൽ കേരള വാട്ടർ
അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷൻ സ്ഥിതി
ചെയ്യുന്നയിടത്തേയ്ക്കാണ് ഈ മലിനജല
പ്രവാഹം എത്തുന്നതെന്നത് ക്രൂരമായ
യാഥാർഥ്യം. ആശുപത്രിയിലെ രോഗികളും
കൂട്ടിരിപ്പുകാരും സമീപത്തെ പോലീസ്
സ്റ്റേഷനിലെ ഉദ്യോഗസ്ഥരും തദ്ദേശീയരുമെല്ലാം
ദുർഗന്ധപൂരിതമായ ഈ ദുരിതം
അനുഭവിക്കുകയാണ്. പകർച്ചവ്യാധികളും മറ്റും
പിടിപെടുന്ന തരത്തിൽ തീർത്തും
നിരുത്തരവാദപരമായതും
അനാരോഗ്യകരവുമായ ഈ നടപടി സർക്കാരും
ജില്ലാ പഞ്ചായത്തും ആശുപത്രി അധികൃതരും
ഇടപെട്ട് പരിഹരിക്കാൻഇനിയും കാലതാമസം
എടുക്കരുത്......