Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2024, ഡിസംബർ 19, വ്യാഴാഴ്‌ച

കൂടൽകടവിലെ ക്രൂരത; ഗോത്രയുവാവിനെ കാറിൻ്റെ ഡോറിൽ കുരുക്കി വലിച്ചിഴച്ച സംഭവത്തിൽ നാലു പേരെയും പിടികൂടി

മാനന്തവാടി: ഗോത്ര വിഭാഗത്തിൽപ്പെട്ട യുവാവിനെ കാറിൻ്റെ ഡോറിൽ കുരുക്കി വലിച്ചിഴച്ച സംഭവത്തിൽ നാല് പേരും പിടിയിലായി. കണിയാമ്പറ്റ, പച്ചിലക്കാട്, അരിഞ്ചേർമല, കക്കരക്കൽ വീട്ടിൽ അഭിറാം കെ. സുജിത്ത്, കണിയാമ്പറ്റ, പച്ചിലക്കാട്, ബംഗ്ലാകുന്ന് പുത്തൻപീടികയിൽ വീട്ടിൽ, മുഹമ്മദ് അർഷിത്(25), പനമരം, കുന്നുമ്മൽ വീട്ടിൽ വിഷ്ണു(31), പനമരം, താഴെപുനത്തിൽ വീട്ടിൽ നബീൽ കമർ(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കെ.എൽ. 52 എച്ച്. 8733 കാറും കസ്റ്റഡിയിലെടുത്തു.

 വൈകിട്ടോടെ മാനന്തവാടി-പുൽപ്പള്ളി റോഡിലെ കൂടൽക്കടവിലായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം റോഡിൽ നിന്നും തെറി പറയുന്നത് ചോദിക്കാൻ ചെന്ന വിരോധത്തിലാണ് ആദിവാസി യുവാവിനെ ഇവർ ഉപദ്രവിച്ചത്. അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്‌തു. തുടർന്ന് കാറിൽ വിരൽ കുരുക്കി ഡോർ അടക്കുകയും കാർ മുന്നോട്ടെടുക്കുകയും ചെയ്തു. 400 മീറ്ററോളം യുവാവിനെ വലിച്ചിഴച്ച ശേഷം പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. യുവാവ് മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

kkeralapressclubtv.blogspot.com

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക...