യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ അസമിലെ രാജ്ഭവനിലേക്ക് നടന്ന മാർച്ചിന് നേരെ ഉള്ള ഭീകരമായ പോലീസ് അതിക്രമത്തിലാണ് മൃദുൽ ഇസ്ലാമിന് സ്വന്തം ജീവൻ നഷ്ടപ്പെട്ടത്.
ഉത്തർപ്രദേശ് വിധാൻ സഭയിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ നടന്ന പോലീസ് അതിക്രമത്തിൽ ആണ് പ്രദീപ് പാണ്ഡെ കൊല്ലപ്പെട്ടത്.
കോൺഗ്രസിൻ്റെ പ്രവർത്തകരെ കിരാതമായ മാർഗങ്ങളിലൂടെ അടിച്ചമർത്താനും കൊലപ്പെടുത്താനും ശ്രമിക്കുന്ന സംഘപരിവാർ സർക്കാരുകൾ ഒരു കാര്യം മാത്രം ഓർക്കണം.
ഒരു കോൺഗ്രസ് പ്രവർത്തകനെ നിങ്ങൾ കൊലപ്പെടുത്തുമ്പോൾ ഒരായിരം പേർ വരും.
ഭീഷണിപ്പെടുത്തിയും കൊലപ്പെടുത്തിയും ഇന്ത്യയിൽ കോൺഗ്രസിൻറെ വേരറുക്കാമെന്നത് ബിജെപിയുടെയും മോദി സർക്കാരിന്റെയും വ്യാമോഹം മാത്രമാണ്!