തിരുവനന്തപുരം പൂജപ്പുര ശ്രീ ചിത്തിര തിരുന്നാൾ സ്റ്റേഡിയത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണൽ സർവീസസ്, ശ്രീ. ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ്. അവർകൾ ഉദ്ഘാടനം ചെയ്‌തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ. എം. വിജയൻ ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു. മീറ്റിൽ 339 പോയിന്റോടെ ദക്ഷിണ മേഖല ചാമ്പ്യന്മാരായി. 317 പോയിന്റുമായി ഉത്തര മേഖല രണ്ടും 92 പോയിന്റോടെ മധ്യമേഖല മൂന്നും സ്ഥാനം നേടി.
ജയിൽ ആസ്ഥാന കാര്യാലയം ഡി.ഐ.ജി. ശ്രീ. എം. കെ. വിനോദ് കുമാർ, ഉത്തര മേഖല ഡി.ഐ.ജി. ശ്രീ. ബി. സുനിൽ കുമാർ, ദക്ഷിണ മേഖല ഡി.ഐ.ജി. ശ്രീ. ഡി. സത്യരാജ്, ചീഫ് വെൽഫെയർ ഓഫീസർ കെ. ലക്ഷ്‌മി, KJEOA ജനറൽ സെക്രട്ടറി പി. ടി. സന്തോഷ്, KJSOA സംസ്ഥാന സെക്രട്ടറി പി.വി. ജോഷി, റീജിയണൽ വെൽഫെയർ ഓഫീസർ കെ. വി. മുകേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു