Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2024, ഡിസംബർ 24, ചൊവ്വാഴ്ച

ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി

കൽപ്പറ്റയിൽ നടത്തിയ വാഹന പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. ബാംഗ്ലൂരിൽ നിന്നും ബസിൽ കടത്തിക്കൊണ്ട് വന്ന 172.32 ഗ്രാം MDMA കണ്ടെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം വെട്ടിക്കാട്ടിരി സ്വദേശി ഷംനാസ്.എം (33 വയസ്) എന്നയാളാണ് പിടിയിലായത്. മയക്കുമരുന്നുമായി

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.ഷർഫുദ്ദീന്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ, റേഞ്ച് പാർട്ടികൾ, പോലീസ് DANSAF, K9 ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.

പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.എ.ഉമ്മർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ലത്തീഫ്.കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, പ്രോമിസ്.എം.പി, സാദിഖ് അബ്ദുള്ള, ബേസിൽ.സി.എം, അമൽ ജോസ്.വി, വനിത സിവിൽ എക്സൈസ് ഓഫീസർ സൂര്യ.കെ.വി, പോലീസ് DANSAF സബ് ഇൻസ്പെക്ടർ ഹരീഷ് കുമാർ.എൻ.വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനസ്.എം.എ, നിസാർ.കെ.എ, വിപിൻ.കെ.കെ, പോലീസ് K9 ഡോഗ് സ്ക്വാഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാകേഷ്.വി, വിനീഷ്.എം.കെ എന്നിവരും പങ്കെടുത്തു.

kkeralapressclubtv.blogspot.com

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക...