ചില ക്രിസ്മസ് പരമ്പരാഗത ഭക്ഷണങ്ങളുടെയും തുടക്കവും ഇംഗ്ലണ്ടിൽ നിന്നാണ്. വിക്ടോറിയ രാജ്ഞിയും ഭർത്താവ് പ്രിൻസ് ആൽബർട്ടും ക്രിസ്‌മസിന്റെ വലിയ ആരോധകരായിരുന്നു.16-ാം നൂറ്റാണ്ടിൽ ജർമനിയിലാണ് ക്രിസ്മസ് ട്രീ എന്ന ആചാരത്തിന് തുടക്കം കുറിച്ചത്.പിന്നീട് 19-ാം നൂറ്റാണ്ടിൽ വിക്ടോറിയ രാജ്ഞിയുടെ കാലത്താണ് ക്രിസ്മസ് ട്രീ ഇം ഗ്ലണ്ടിൽ എത്തുന്നത്. അതോടെ ക്രിസ്മസ് ട്രീയ്ക്ക് ലോകമെമ്പാടും പ്രചാരം കിട്ടി.എല്ലാ വർഷവും നോർവേയിൽ നിന്ന് ഇം ഗ്ലണ്ടിലേക്ക് അലങ്കരിച്ച ക്രിസ്‌മസ് ട്രീ സമ്മാനമായി നൽകാറുണ്ട്. 20 മീറ്ററോളംഉയരമുള്ള മനോഹരമായ ക്രിസ്മസ് ട്രീ രണ്ടാം ലോകമഹായുദ്ധകാലത്ത് യുകെ നോർവേയ്ക്ക് നൽകിയ സഹായത്തിന്റെ നന്ദി സൂചനയായിട്ടാണ്.സാന്താക്ലോസ് ഇല്ലാതെയെന്ത് ക്രിസ്മസ് അല്ലേ, എന്നാൽ സാന്താക്ലോസ് എന്ന പേര് എങ്ങനെ വന്നെന്ന് അറിയാമോ? സിന്റർക്ലാസിൽ നിന്നാണ്, ഡച്ച് ഭാഷയിൽ സെന്റ്. നിക്കോളാസിനെ സിന്റർക്ലാസ് എന്നാണ് വിളിച്ചിരുന്നത്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ബിഷപ്പായിരുന്നു സെന്റ്. നിക്കോളാസ്.ക്രിസ്മസ് ദിവസങ്ങളിൽ നമ്മൾ പാടി നടക്കുന്ന ജിംഗിൾ ബെൽസ് എന്ന ഗാനം യഥാർഥത്തിൽ ക്രിസ്‌മസ് ഗാനമല്ല. അമേരിക്കൻ അവധിക്കാലമായ താങ്ക്സ്ഗിവിംഗിനായി ചിട്ടപ്പെടുത്തിയതാണ് വൺ ഹോഴ്സ് ഓപ്പൺ സ്ലീ എന്ന പേരിൽ 1850-ൽ പുറത്തിറങ്ങിയ ഗാനം.1644 ൽ ഇംഗ്ലണ്ടിലും അമേരിക്കയിലെ ഇം ഗ്ലീഷ് കോളനികളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് 20 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ക്രിസ്മസ് ആഘോഷിക്കാൻ തുടങ്ങിയത്.
Wikipedia kkeralapressclubtv@gmail.com
തിരയൽ ഫലങ്ങള്‍
2024, ഡിസംബർ 23, തിങ്കളാഴ്‌ച
ക്രിസ്മസിനെ കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ
റോമൻ കത്തോലിക്കാ സഭ യേശുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തിരഞ്ഞെടുത്തതാണ് ഡിസംബർ 25 എന്ന ദിവസം. യഥാർഥത്തിൽ യേശു ജനിച്ച തീയതി ആർക്കും കൃത്യമായി അറിയില്ല.ലോകമെമ്പാടും ക്രിസ്മസ് ഓരേ ദിവസമല്ല ആഘോഷിക്കുന്നത്. റഷ്യ, യുക്രെയ്ൻ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ ജനുവരി ഏഴിനാണ് ക്രിസ്‌മസ് ആഘോഷം. ചില ഗ്രീക്ക് ഓർത്തഡോക്സ‌് ക്രിസ്ത്യാനികളും ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.ക്രിസ്മസ് എന്നും ‘എക്സ്’-മസ് എന്നും നമ്മൾ ഉപയോഗിക്കാറുണ്ട്. പലപ്പോഴും ക്രിസ്മസിനെ ചുരുക്കിയെഴുതുന്നതാണ് ‘എക്സ്’-മസ് എന്നാണ് തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത്. എന്നാൽ ‘എക്സ്’ എന്നത് ഗ്രീക്ക് അക്ഷരമായ ‘ചി’യെ പ്രതിനിധീകരിക്കുന്നതിനായി പറയുന്നു. ക്രിസ്തുവിനെ സൂചിപ്പിക്കുന്ന ഗ്രീക്ക് പദമായ ക്രിസ്റ്റോസ്-ലെ ആദ്യ അക്ഷരമാണ് എക്സ്. ഇത് 16-ാം നൂറ്റാണ്ട് മുതൽ ഉപയോ ഗിച്ചിരുന്നു.ഇന്ന് ആഘോഷിക്കുന്ന പല ക്രിസ്മസ് വിനോദങ്ങളുടെയും ഉത്ഭവം ഇംഗ്ലണ്ടിൽ നിന്നാണ്. ക്രിസ്‌മസ് കാർഡുകൾ, ക്രിസ്മസ് സമ്മാനങ്ങൾ, ക്രാക്കറുകൾ തുടങ്ങിയവ.
kkeralapressclubtv.blogspot.com
കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു
കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക...
-
നെയ്യാറ്റിൻകരസബ് ആർ.ടി. ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കം...
-
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ഹൈദ്രാബാദിൽ നിന്നും കടത്തിക്കൊണ്ടുവന്ന 2 കിലോഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ...
-
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ വിടാതെ പോലീസ്. തെലുങ്ക് ...