സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ ഷാജു വാലപ്പൻ ഗൾഫിലും കേരളത്തിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും കലാ സാംസ്കാരിക രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളും നാട്ടിലും വിദേശത്തും മലയാളികൾ അടക്കം പല രാജ്യക്കാർക്കും തൊഴിൽ നൽകി വരുന്ന ബിസിനസ്സ് ശൃംഖലയുടെ ഉടമസ്ഥൻ എന്ന നിലകളിലും നടത്തി വരുന്ന പ്രവർത്തനങ്ങളാണ് അംബേദ്‌കർ വിശിഷ്ട സേവാ നാഷണൽ അവാർഡിന് അർഹനാക്കിയത്.
ഡിസംബർ 8ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഷാജു വാലപ്പൻ അവാർഡ് ഏറ്റുവാങ്ങും.