കൊല്ലം: പ്രസിദ്ധമായ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഭക്തർക്കായി 5 കോടി രൂപ ചെലവഴിച്ച് പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും നിർമിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ക്ഷേത്രത്തിൽ നിന്നുള്ള ഫണ്ടും കിഫ്ബി ഫണ്ടുകളും വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി കോടതിയുടെ അനുമതി തേടുമെന്നും മന്ത്രി പറഞ്ഞു.
ഇരിപ്പിടങ്ങളോടുകൂടിയ ക്ഷേത്രക്കുള നവീകരണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. കൂടാതെ, ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിനായി ചന്തമുക്കിലുള്ള ദേവസ്വം ബോർഡിന്റെ ഒരേക്കർ സ്ഥലത്ത് 500-ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കും.
വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് തിരക്കിനനുസരിച്ചുള്ള മികച്ച സൗകര്യങ്ങൾ ലഭ്യമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. ക്ഷേത്രദർശനത്തോടൊപ്പം കൊട്ടാരവും മ്യൂസിയവും സന്ദർശിക്കാനുള്ള അവസരവും ഭക്തർക്ക് പ്രയോജനപ്പെടുത്താമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. വത്സലകുമാരി, അസിസ്റ്റന്റ് കമ്മീഷണർ എം.ആർ. ആയില്യ പിള്ള, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ വിജയ മോഹനൻ എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,