കൊച്ചി: ആംബുലൻസുകളുടെ നിയമലംഘനങ്ങളെക്കുറിച്ച് നിരന്തരമായി ലഭിച്ച പരാതികളെ തുടർന്ന് ജില്ലയിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് (MVD) എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. ജില്ലാ ആശുപത്രി, മെഡിസിറ്റി ആശുപത്രി എന്നിവയുടെ പരിസരങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.
പരിശോധനയിൽ 21 ആംബുലൻസുകളാണ് നിരീക്ഷണത്തിലാക്കിയത്. ഇതിൽ, നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ഒരു ആംബുലൻസിനെതിരെ നടപടി സ്വീകരിച്ചു. MVD ഉദ്യോഗസ്ഥരെ കണ്ടയുടൻ ഡ്രൈവർമാർ ഉപേക്ഷിച്ചുപോയ നാല് ആംബുലൻസുകൾ കസ്റ്റഡിയിലെടുത്ത് ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ലൈസൻസില്ലാതെ വാഹനം ഓടിക്കുക, റോഡ് നിയമങ്ങൾ ലംഘിക്കുക, വാഹനത്തിൻ്റെ കാര്യക്ഷമതക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട് 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിലെ ആംബുലൻസ് നിയമലംഘനങ്ങൾ തടയുന്നതിനായി 'ഓപ്പറേഷൻ വൈറ്റ്' എന്ന പേരിൽ മഫ്തി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ. എ.കെ. ദിലുവിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ മൂന്ന് ടീമുകളായി തിരിച്ചാണ് പരിശോധന നടത്തിയത്. എക്സൈസ് വകുപ്പുമായി സഹകരിച്ചായിരുന്നു ഈ നീക്കം. എം.വി.എമാരായ അനിൽ, ദീപു, എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്, അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ ആർ.ജി. വിനോദ്, സഹാല്ലുദ്ദീൻ, പ്രിവൻ്റിവ് ഓഫീസർ ടി.വി. ഉണ്ണികൃഷ്ണൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,