തിരുവനന്തപുരം: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്‌മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കരോക്കെ ഗാനാലാപന വാട്‌സ്ആപ്പ് ഗ്രൂപ്പ് നിയന്ത്രിക്കുന്നതിനായി പുതിയ അഡ്മിൻ പാനലിനെ തിരഞ്ഞെടുത്തു. മ്യൂസിയം കെ.സി.എസ്. പണിക്കർ ഓഡിറ്റോറിയത്തിൽ രാവിലെ 9-ന് ചേർന്ന യോഗത്തിലാണ് തീരുമാനം.
കെ.എസ്. രാജൻ (ശാസ്തമംഗലം), അഡ്വ. ജയകുമാരൻ നായർ, വിഴിഞ്ഞം ഷാജാത്, ബീന കൃഷ്ണൻ (പട്ടം), ഐ.ബി. ജയകുമാർ (പേയാട്), രാധാമണി (വഴയില), എൻ. രാമലിംഗം (പേരൂർക്കട), പി. വിജയൻ (മരുതംകുഴി) എന്നിവരെയാണ് പുതിയ അഡ്മിൻമാരായി തിരഞ്ഞെടുത്തത്.
കാരുണ്യയുടെ പ്രസിഡന്റ് പൂഴനാട് സുധീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ സ്വാഗതം പറഞ്ഞു. പുതിയ അഡ്മിൻ പാനലിന്റെ മേൽനോട്ടത്തിലായിരിക്കും ഗാനാലാപനവും മറ്റ് കലാപരിപാടികളും ഇനി നടക്കുക. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്കുള്ള നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനായി അഡ്മിൻമാരെ മാത്രം ഉൾപ്പെടുത്തി ഒരു പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിന് ശേഷം പ്രതിമാസ ഗാനാലാപന പരിപാടി നടന്നു. ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്തവർക്ക് മൂന്ന് റൗണ്ടിലധികം പാടാൻ അവസരം ലഭിച്ചു. പങ്കെടുത്ത എല്ലാവർക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. യോഗം 10:30-ന് സമാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,