കൊല്ലം ഓണത്തിന് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ വിപണിയിൽ ഫലപ്രദമായി ഇടപെടുന്നുണ്ടെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി വെളിച്ചെണ്ണയുടെ വില കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 349 രൂപയായിരുന്നത് ഇനിയും കുറയ്ക്കും. വെളിച്ചെണ്ണ ഉത്പാദന-വിതരണ രംഗത്തെ പ്രമുഖരായ കേരഫെഡും കേരജവും ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്.
കൂടാതെ, ഓണത്തിന് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഉറപ്പുവരുത്തും. 140 നിയോജകമണ്ഡലങ്ങളിലും സബ്സിഡി നിരക്കിൽ സാധനങ്ങൾ എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ സജ്ജമാക്കും. ഉൾഗ്രാമങ്ങളിലും സാധനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ചിന്നക്കടയിലെ സുഭിക്ഷ ഭക്ഷണശാല, സപ്ലൈകോ സൂപ്പർമാർക്കറ്റ്, താമരക്കുളത്തെ പീപ്പിൾസ് ബസാർ എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തി. ജില്ലാ സപ്ലൈ ഓഫീസർ ജി.എസ്. ഗോപകുമാർ, ഡിപ്പോ മാനേജർ ആർ.എസ്. അജിത്കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,