Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2025 ഒക്‌ടോബർ 4, ശനിയാഴ്‌ച

കബർ വണങ്ങാൻ പതിവ് തെറ്റാതെ ഗജ വീരന്മാർ എത്തി


​കോതമംഗലം: കന്നി 20 പെരുന്നാളിന് കൊടിയിറങ്ങി; ഭക്തജന പ്രവാഹം തുടരുന്നു

കോതമംഗലം, ഒക്ടോബർ 5: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ മാർതോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന്റെ കൊടിയിറങ്ങി. ഇന്നലെ (ഒക്ടോബർ 4) രാവിലെ അർപ്പിക്കപ്പെട്ട വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് ഹൈറേഞ്ച് മേഖലയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഏലിയാസ് മോർ അത്താനാസ്യോസ് തിരുമേനി പ്രധാന കാർമികത്വം വഹിച്ചു. അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത സഹ കാർമികനായിരുന്നു.

​ഇത്തവണയും പതിവ് തെറ്റാതെ യൽദോ ബാവയുടെ കബർ വണങ്ങാൻ കരിമണ്ണൂർ ഉണ്ണി, മുണ്ടക്കൽ ശിവനന്ദൻ, വേണാട്ട്മറ്റം ഗോപാലൻകുട്ടി, തോട്ടയ്ക്കാട്ട് കണ്ണൻ, മരതൂർ മാണിക്യൻ തുടങ്ങിയ അഞ്ച് ഗജ വീരന്മാർ എത്തിച്ചേർന്നു.

അഭിവന്ദ്യ ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത, കോതമംഗലം എം.എൽ.എ ആന്റണി ജോൺ, വികാരി ഫാ. ജോസ് മാത്യു, സഹവികാരിമാർ, ട്രസ്റ്റിമാർ, കമ്മിറ്റിയഗംങ്ങൾ എന്നിവർ ചേർന്ന് ഗജവീരന്മാരെ സ്വീകരിച്ച് ശർക്കരയും പഴവും നൽകി. തുടർന്ന്, പള്ളിയിൽ ലഭിച്ച വഴിപാട് വസ്തുക്കളുടെ ലേലം നടത്തപ്പെട്ടു.

​കന്നി പെരുന്നാളിന്റെ സമാപനം കുറിച്ച് വൈകീട്ട് 4 മണിക്ക് വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടിയിറക്കി.

​പെരുന്നാൾ ചടങ്ങിനോട് അനുബന്ധിച്ച് സഹകരിച്ച ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ്, എം.എൽ.എ ആന്റണി ജോൺ, വിവിധ രാഷ്ട്രീയ സാമുദായിക സാംസ്കാരിക നേതാക്കന്മാർ, സർക്കാർ വകുപ്പുകൾ, നഗര സഭ പ്രവർത്തകർ, പത്ര ദൃശ്യ മാധ്യമപ്രവർത്തകർ എന്നിവരോടുള്ള നന്ദി വികാരി അറിയിച്ചു.

​ഇന്ന് മൂന്നിന്മേൽ കുർബ്ബാന

ഇന്ന് (5/10/25) രാവിലെ പതിവ് പോലെ മൂന്ന് വിശുദ്ധ കുർബ്ബാന ഉണ്ടാകുന്നതാണ്. ഒമ്പത് മണിക്ക് അർപ്പിക്കപ്പെടുന്ന മൂന്നാമത്തെ വിശുദ്ധ കുർബ്ബാനക്ക് അഭിവന്ദ്യ യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. പെരുന്നാൾ ചടങ്ങുകൾ അവസാനിച്ചെങ്കിലും ഭക്തജനങ്ങളുടെ നിലക്കാത്ത പ്രവാഹം തുടരുകയാണ്. വരുന്ന ഒരാഴ്ചകൂടെ നീണ്ടു നിൽക്കുന്ന വൈദ്യുത ദീപാലങ്കാരം പള്ളിയെയും കോതമംഗലം പരിസരത്തെയും ഉത്സവ ലഹരിയിൽ നിലനിർത്തും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,

കേരളം

സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റി യോഗം ചേർന്നു; 'ഇരട്ട ദൗത്യത്തിൽ' പുതിയ കാൽവെപ്പ്, വികസന പദ്ധതികൾ പ്രഖ്യാപിച്ചു

.. ​തിരുവനന്തപുരം:സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റിയുടെ സംസ്ഥാനതല ജനറൽ ബോഡി യോഗം നെയ്യാറ്റിങ്കര പെരുമ്പഴൂർ പ്രസ്സ് ക്ലബ്ബിൽ വെച്ച...