കൊറ്റങ്കര: പ്രവാചകൻ മുഹമ്മദ് നബിയുടെ 1498-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൊറ്റങ്കര മേക്കോൺ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിന സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്റ് ശിഹാബുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജമാഅത്ത് ഇമാം ഹസ്സൻ റഷാദി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജമാഅത്ത് സെക്രട്ടറി നൂറുദ്ദീൻ കുട്ടി, ജോയിന്റ് സെക്രട്ടറി നസീർ മേക്കോൺ, അബ്ദുൽ അസീസ്, മുഹമ്മദ് ഇഖ്ബാൽ മേക്കോൺ, ശരീഫ്, മുഹമ്മദ് നജീബ്, ശിഹാബുദ്ദീൻ, സക്കീർ ഹുസൈൻ, ഡോ. മുഹമ്മദ് ഹനീഫ, മുഹമ്മദ് നിയാസ്, അബ്ദുൽ ഫത്താഹ്, നൗഷാദ് മൂസ്ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ എം.ടി.എം. മദ്രസ ഫെസ്റ്റിൽ വിവിധ വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ ദഫ്മുട്ട് പരിപാടി ഏറെ ശ്രദ്ധ നേടി. മദ്രസ ഫെസ്റ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയിച്ച മുഹമ്മദ് തൗഫീഖിന് ഹസൻ റഷാദി ട്രോഫി സമ്മാനിച്ചു. പ്രവാചകന്റെ ജീവിത സന്ദേശങ്ങൾ സമൂഹത്തിന് മാർഗദർശകമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,