Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2025 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ഓണാഘോഷം കാണാൻ മുഖ്യമന്ത്രിയെത്തി; കനകക്കുന്നിലെ ദീപക്കാഴ്ചകൾക്ക് മുന്നിൽ അൽപ്പസമയം



തിരുവനന്തപുരം: നഗരത്തിന്റെ ഓണം കാണാൻ മുഖ്യമന്ത്രി പിണറായി വിജയനും കനകക്കുന്നിലെത്തി. ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചകളുടെയും സൗന്ദര്യം നുകരാൻ രാത്രി എട്ടുമണിയോടെയാണ് മുഖ്യമന്ത്രി എത്തിയത്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കനകക്കുന്നിലെ ദീപാലങ്കാരങ്ങളെക്കുറിച്ചും മറ്റ് കലാപരിപാടികളെക്കുറിച്ചുമുള്ള വിവരങ്ങൾ ടൂറിസം ഡയറക്ടർ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു. കുറച്ചുസമയം കാഴ്ചകൾ ആസ്വദിച്ച ശേഷം മുഖ്യമന്ത്രി മടങ്ങി. രാഷ്ട്രീയ തിരക്കുകൾക്കിടയിൽ ഓണാഘോഷം ആസ്വദിക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തിയത് കനകക്കുന്നിലെത്തിയവർക്ക് കൗതുകക്കാഴ്ചയായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,

കേരളം

സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റി യോഗം ചേർന്നു; 'ഇരട്ട ദൗത്യത്തിൽ' പുതിയ കാൽവെപ്പ്, വികസന പദ്ധതികൾ പ്രഖ്യാപിച്ചു

.. ​തിരുവനന്തപുരം:സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റിയുടെ സംസ്ഥാനതല ജനറൽ ബോഡി യോഗം നെയ്യാറ്റിങ്കര പെരുമ്പഴൂർ പ്രസ്സ് ക്ലബ്ബിൽ വെച്ച...