Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2025 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

കോതമംഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നാലുപേർ അതീവ ഗുരുതരാവസ്ഥയിൽ




കോതമംഗലം: കോതമംഗലത്തിന് സമീപം പുതുപ്പാടിയിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാല് പേരുടെ നില അതീവ ഗുരുതരമാണ്. പൂപ്പാറ സ്വദേശിയായ കാർ യാത്രികനാണ് മരിച്ചത്. പരിക്കേറ്റവരിൽ കോതമംഗലം സ്വദേശിയായ സ്കൂട്ടർ യാത്രികനും ഉൾപ്പെടുന്നു.
ഇന്ന് രാവിലെ മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറി, എതിരെ വന്ന പിക്കപ്പ്, മാരുതി ആൾട്ടോ കാർ എന്നിവ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനങ്ങൾ ഇതുവഴി കടന്നുപോവുകയായിരുന്ന ഒരു സ്കൂട്ടറിലേക്കും ഇടിച്ചു കയറി.
പൂപ്പാറ സ്വദേശികൾ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാർ ലോറിയെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയിൽ മാരുതി കാർ പൂർണ്ണമായി തകർന്നു. അപകടത്തിൽ നിയന്ത്രണം വിട്ട ലോറി വട്ടം തിരിഞ്ഞ് സമീപത്തുള്ള പല്ലാരിമംഗലം മാവുടി സ്വദേശി ശിവൻ (സ്വാദ് ഹോട്ടൽ) നടത്തിയിരുന്ന ഇറച്ചിക്കടയിലേക്ക് ഇടിച്ചുകയറി. കട പൂർണ്ണമായും തകർന്നു.
കാറിൽ യാത്ര ചെയ്തിരുന്ന ഒരാൾ കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിലായവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,

കേരളം

സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റി യോഗം ചേർന്നു; 'ഇരട്ട ദൗത്യത്തിൽ' പുതിയ കാൽവെപ്പ്, വികസന പദ്ധതികൾ പ്രഖ്യാപിച്ചു

.. ​തിരുവനന്തപുരം:സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റിയുടെ സംസ്ഥാനതല ജനറൽ ബോഡി യോഗം നെയ്യാറ്റിങ്കര പെരുമ്പഴൂർ പ്രസ്സ് ക്ലബ്ബിൽ വെച്ച...