കൊപ്പം: കളിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാർക്ക് നേരെ പാഞ്ഞടുത്ത തെരുവ് നായകളിൽ നിന്ന് ധീരമായി രക്ഷിച്ച മാളവികയെ ഡി.വൈ.എഫ്.ഐ മേൽമുറി ഭാരവാഹികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. തെക്കുമലയിൽ വെച്ചായിരുന്നു സംഭവം.
കുട്ടികൾ കളിക്കുന്നതിനിടെ നായകൂട്ടം അക്രമാസക്തമായി പാഞ്ഞടുക്കുകയായിരുന്നു. ഈ സമയം സമയോചിതമായി ഇടപെട്ട് തന്റെ കൂട്ടുകാരെ നായകളുടെ ആക്രമണത്തിൽ നിന്ന് മാളവിക രക്ഷിച്ചു. മാളവികയുടെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും ഡി.വൈ.എഫ്.ഐ പ്രശംസിച്ചു.
വിവിധ ഡി.വൈ.എഫ്.ഐ ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. മാളവികയെ അഭിനന്ദിച്ചുകൊണ്ട് അവർ മെമന്റോ നൽകി. ഇത്തരം ധീരമായ പ്രവർത്തനങ്ങൾ സമൂഹത്തിന് പ്രചോദനമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,