മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സഹായിയായി പ്രവർത്തിച്ച കലാകാരൻ സജു വർഗീസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'രാമഴവില്ലി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. അമേരിക്കയിൽ പൂർണമായും ചിത്രീകരിച്ച ഈ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഫിലിപ്പ് തോമസാണ്.
'അക്കരക്കാഴ്ചകൾ' എന്ന വെബ് സീരീസിലൂടെയും മറ്റു സിനിമകളിലൂടെയും ശ്രദ്ധേയനായ ജോസുകുട്ടി വലിയകല്ലുങ്കൽ നായകവേഷത്തിലെത്തുന്നു. ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രശസ്ത നർത്തകിയും ലാസ്യ ഡാൻസ് അക്കാദമിയുടെ സ്ഥാപകയുമായ ആശാ അഗസ്റ്റിനാണ് ചിത്രത്തിലെ നായിക. ഫോമയുടെ വൈസ് പ്രസിഡന്റായ ഷാലു പുന്നൂസും, ഫിലാഡൽഫിയയിലെ കലാകാരനായ ജോർജ്ജുകുട്ടി ജോർജ്ജും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെസിയ വിഷ്വൽ യു.എസ്.എ. അവതരിപ്പിക്കുന്ന 'രാമഴവില്ല്' ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,