കൊല്ലം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കൊല്ലം ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽനിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു.
ബോർഡ് അംഗം സന്തോഷ് കാല ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസർ വി.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോർഡിനേറ്റർമാർ, ടീം കേരള അംഗങ്ങൾ, അവളിടം ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ അരങ്ങേറി. വിജയികൾക്ക് ജില്ലാ കോർഡിനേറ്റർ അഡ്വ. എസ്. ഷബീർ സമ്മാനങ്ങൾ വിതരണം ചെയ്തു. അവളിടം കോർഡിനേറ്റർ മീര എസ്. മോഹൻ സ്വാഗതവും ടീം കേരള ജില്ലാ ക്യാപ്റ്റൻ അൻസിയ നന്ദിയും പറഞ്ഞു. ഓണസദ്യയും പരിപാടികൾക്ക് മാറ്റുകൂട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,