കൂടുതൽ വിവരങ്ങൾ:
ആഭ്യന്തര ടൂറിസത്തിന് റെക്കോർഡ് വളർച്ച
കേരളത്തിന്റെ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. സഞ്ചാരികളുടെ വർധനവ് കണക്കിലെടുത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. അതിന്റെ ഭാഗമായാണ് ആധുനിക സൗകര്യങ്ങളുള്ള ശുചിമുറി ബ്ലോക്ക് നിർമിച്ചത്. ജില്ലയുടെ ടൂറിസം വികസനത്തിനായി 60 കോടി രൂപയുടെ പദ്ധതികൾ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. കൊല്ലത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ബയോ ഡൈവേഴ്‌സിറ്റി സർക്യൂട്ട് ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമാണച്ചെലവ് ഒരുകോടിയിലധികം
ടൂറിസം വകുപ്പിന്റെ ഫണ്ടിൽനിന്ന് 1,23,68,314.69 രൂപ ചെലവഴിച്ചാണ് 1680 ചതുരശ്ര അടി വിസ്തീർണമുള്ള ശൗചാലയ സമുച്ചയം പണിതത്. കുറഞ്ഞ സമയംകൊണ്ട് ഉയർന്ന നിലവാരത്തിൽ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞു.
'ഓണനിലാവ് 2025' ന് തുടക്കം
പുതിയ ശൗചാലയ സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടൊപ്പം 'ഓണനിലാവ് 2025' എന്ന പേരിൽ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് എം. മുകേഷ് എം.എൽ.എ. തുടക്കം കുറിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സി.യുടെയും നേതൃത്വത്തിൽ നടക്കുന്ന ആഘോഷങ്ങൾ കൊല്ലത്തിന്റെ കലാ-സാംസ്കാരിക ജീവിതത്തിന് പുതുജീവൻ നൽകുമെന്ന് എം.എൽ.എ. പറഞ്ഞു.
ചടങ്ങിൽ എം. മുകേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.ആർ. ഷാനവാസ് ഖാൻ, ഡി.ടി.പി.സി. അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവരും സന്നിഹിതരായിരുന്നു. പിന്നണി ഗായിക നയനാ നായർ നയിച്ച ഗാനമേളയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
സെപ്റ്റംബർ 5-ലെ പ്രധാന പരിപാടികൾ
കൊല്ലം ബീച്ച്: സുദീപ് കുമാറിന്റെ ഗാനമേള.
നീലാംബരി ഓഡിറ്റോറിയം: അനിൽ ഏകലവ്യയുടെ ഗസൽ സന്ധ്യ.
തങ്കശ്ശേരി ബ്രേക്ക് വാട്ടർ പാർക്ക്: മരുതൂർവട്ടം ബിജുവിന്റെ വയലിൻ ഫ്യൂഷൻ.
വെസ്റ്റ് കല്ലട: കെ.പി.എസ്.സി.യുടെ 'ഉമ്മാച്ചു' നാടകം.
നീരാവിൽ: ആർ.എൽ.വി മനോജിന്റെ 'ചന്ദ്രവീണ ഫ്യൂഷൻ'.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,