കുന്നംകുളം: സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗവും രണ്ടുതവണ കുന്നംകുളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എയുമായിരുന്ന ബാബു എം.പാലിശ്ശേരി (67) അന്തരിച്ചു. ഏറെ നാളായി പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് (ചൊവ്വാഴ്ച) ഉച്ചയോടെയായിരുന്നു.
രാഷ്ട്രീയത്തിലെ 'ചരിത്ര ഭൂരിപക്ഷം'
1989-ൽ കടവല്ലൂർ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബാബു എം.പാലിശ്ശേരി പൊതുരംഗത്ത് സജീവമാകുന്നത്. കുന്നംകുളം മണ്ഡലത്തിൽ നിന്നും 2006-ൽ ജില്ലയിലെ 'ചരിത്ര ഭൂരിപക്ഷത്തോടെ' ആദ്യമായി നിയമസഭയിലെത്തി ശ്രദ്ധേയനായി. 2011-ലും വിജയം ആവർത്തിച്ചു. എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി.
സി.പി.ഐ.എം കുന്നംകുളം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം 2005-ലാണ് ജില്ലാ സെക്രട്ടറിയേറ്റംഗമായത്. ഡി.വൈ.എഫ്.ഐയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്, കേരള കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സാംസ്‌കാരിക ലോകത്തും സജീവം
രാഷ്ട്രീയത്തിനപ്പുറം സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ബാബു എം.പാലിശ്ശേരി. നാടകങ്ങളിലും സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി വീട്ടിൽ പി.രാമൻ നായരുടേയും എം. അമ്മിണിയമ്മയുടേയും മകനാണ്. ഭാര്യ ഇന്ദിര (അടാട്ട് ഫാമേഴ്‌സ് ബാങ്ക് ബ്രാഞ്ച് മാനേജർ). മക്കൾ: അശ്വതി (യു.കെ), നിഖിൽ (എൻജിനിയർ). മരുമകൻ: ശ്രീജിത്ത് (ഒമാൻ).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,