തിരുവനന്തപുരം: കേരളത്തിന്റെ ദേശീയോത്സവമായ ഓണാഘോഷങ്ങൾക്ക് കൊടിയിറക്കി തലസ്ഥാന നഗരിയിൽ വർണ്ണാഭമായ സമാപന ഘോഷയാത്ര. കേരളത്തിന്റെ തനത് കലാരൂപങ്ങളും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതിയ ഘോഷയാത്രയ്ക്ക് ഗവർണർ രാജേന്ദ്ര ആർക്കേർ വെള്ളയമ്പലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ, വി. ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എ.മാരായ ആന്റണി രാജു, വി.കെ. പ്രശാന്ത്, ഡി.കെ. മുരളി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഈ വർഷത്തെ ഓണം വാരാഘോഷങ്ങൾ പത്ത് ദിവസമാണ് തലസ്ഥാനത്തെ ഉത്സവ ലഹരിയിലാഴ്ത്തിയത്. വിവിധ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അണിനിരന്നു. കഥകളി, മയൂരനൃത്തം, തെയ്യം, വേലകളി, ഗരുഡൻ തൂക്കം തുടങ്ങിയ കേരളത്തിന്റെ തനത് കലാരൂപങ്ങൾ കാഴ്ചക്കാർക്ക് നവ്യാനുഭവമായി. മേയർ ആര്യാ രാജേന്ദ്രൻ, മന്ത്രി മുഹമ്മദ് റിയാസ്, എം.എൽ.എ.മാരായ വി.കെ. പ്രശാന്ത്, ആന്റണി രാജു, വി. ജോയി എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ഓണാഘോഷം കേവലം വിനോദമല്ല, മറിച്ച് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും ഐക്യത്തെയും ഓർമ്മിപ്പിക്കുന്ന ഒരു മഹത്തായ സന്ദേശമാണെന്ന് ഗവർണർ ചടങ്ങിൽ പറഞ്ഞു. ജനങ്ങളുടെ കൂട്ടായ്മയും പരസ്പര സ്നേഹവുമാണ് ഓണത്തിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,