കൊപ്പം ജി.വി.എച്ച്.എസ്.എസ്. ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമിട്ടു.
കൊപ്പം: ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള വാരാഘോഷ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ജി.വി.എച്ച്.എസ്.എസ് കൊപ്പത്തിൽ 'ക്ലീൻ ക്യാമ്പസ്' ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്കൂളും പരിസരവും ശുചീകരിച്ച് ക്ലബ്ബ് അംഗങ്ങൾ മാതൃകയായി.
സ്കൂളിലെ എൻ.എസ്.എസ്, സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ വിദ്യാർഥികൾ ഒരുമിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
സ്കൂൾ ഹെഡ്മാസ്റ്റർ പി. മുഹമ്മദ് ഇഖ്ബാൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ ശുചിത്വബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ക്ലബ്ബ് കോഡിനേറ്റർമാരായ ബിജു ദാസ്, ഫാത്തിമ കെ, അനഘ കെ. ആർ, റിനോ രാജ് എസ്. കെ, ഷീന സി, ഫാത്തിമ സുഹ്‌റ പി, അബ്ദുൾ നാസർ പി, മെർലിൻ മേരി ആർ, ജിജ കെ. ജിനൻ, സവിത പി.ടി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ദിനേശ് സി.വി ഏകോപനം നിർവ്വഹിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വാരാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,