കളമശ്ശേരി: സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി ജീവിതം തള്ളിനീക്കിയ അഞ്ചു കുടുംബങ്ങൾക്ക് 'സ്നേഹവീട്' പദ്ധതിയിലൂടെ വാതിൽ തുറക്കുന്നു. കളമശ്ശേരി മണ്ഡലത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് അഞ്ച് വീടുകൾക്ക് കൂടി തറക്കല്ലിട്ടത്. പണവും സ്ഥലവുമില്ലാതെ വീടെന്ന സ്വപ്നം അകന്നുപോയ നിർധനരായ കുടുംബനാഥകൾക്കും അശരണർക്കും വേണ്ടിയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.വർഷങ്ങളോളം കൂരകളിലും വാടകവീടുകളിലും കഴിഞ്ഞിരുന്ന കളമശ്ശേരി നഗരസഭയിലെ മേരി ഫ്രാൻസിസ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഹമീദ്, കരുമാല്ലൂരിലെ ലീല, കുന്നുകരയിലെ ഗീത സുഭദ്രൻ, ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീതു വിൻസെന്റ് എന്നിവരാണ് പുതിയ വീടുകൾക്ക് അവകാശികളാകുന്നത്. ഇവരുടെയെല്ലാം കണ്ണീരൊപ്പാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.
ഓരോ വീടിനും 8 ലക്ഷം രൂപ ചെലവഴിച്ച്, 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്. അടുക്കളയും കിടപ്പുമുറികളും സ്വീകരണമുറിയും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വീടുകളാണ് ഇവർക്കായി ഒരുങ്ങുന്നത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ, രാജഗിരി ഫൗണ്ടേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ കൂട്ടായ സഹകരണമാണ് ഈ സ്വപ്നത്തിന് പിന്നിൽ.
നിലവിൽ, 9 വീടുകൾ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. 5 വീടുകൾ അവസാനഘട്ട മിനുക്കുപണികളിലാണ്, 3 വീടുകൾ നിർമ്മാണഘട്ടത്തിലുമാണ്. ആദ്യഘട്ടത്തിൽ 20 വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഇത് 30 വീടുകളായി ഉയർത്താൻ സാധിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,