ഉള്ള്യേരി: കേരള സംസ്ഥാന ഭാഗ്യക്കുറി വിൽക്കുന്ന സ്ത്രീകളെയും പ്രായമായവരെയും ലക്ഷ്യമിട്ട് ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി തട്ടിപ്പ് നടത്തുന്ന സംഘം ഉള്ള്യേരിയിൽ വീണ്ടും
സജീവമായി. ലോട്ടറി വിൽപ്പനക്കാരിൽ നിന്നും പണം തട്ടിയെടുത്ത ശേഷം വ്യാജ ടിക്കറ്റുകൾ നൽകുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം നടന്ന സംഭവം ലോട്ടറി വിൽപ്പനക്കാർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
സജീവമായി. ലോട്ടറി വിൽപ്പനക്കാരിൽ നിന്നും പണം തട്ടിയെടുത്ത ശേഷം വ്യാജ ടിക്കറ്റുകൾ നൽകുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം നടന്ന സംഭവം ലോട്ടറി വിൽപ്പനക്കാർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
സെപ്റ്റംബർ 16-ന് നറുക്കെടുത്ത സ്ത്രീശക്തി (SS 485) ലോട്ടറിയുമായി ബന്ധപ്പെട്ടാണ് ഒടുവിൽ തട്ടിപ്പ് നടന്നത്. എസ്.ഇസഡ് 369504 എന്ന നമ്പറുള്ള ലോട്ടറി ടിക്കറ്റിന് 200 രൂപ സമ്മാനമുണ്ടായിരുന്നു. സമ്മാനത്തുക ലഭിച്ച ടിക്കറ്റിനൊപ്പം മറ്റ് നാല് ടിക്കറ്റുകളുടെ അവസാന അക്കം തിരുത്തിയാണ് തട്ടിപ്പുകാരൻ ഉള്ള്യേരിയിലെ ഒരു കടയിൽ നിന്നും 1000 രൂപയുമായി കടന്നുകളഞ്ഞത്. ടിക്കറ്റ് മാറ്റിവാങ്ങാൻ പോയപ്പോഴാണ് അത് വ്യാജമാണെന്ന് മനസ്സിലാകുന്നത്.
കോഴിക്കോടുള്ള ജയകുമാർ ലോട്ടറി സെന്ററിൽനിന്നാണ് തട്ടിപ്പുകാർ ഈ ടിക്കറ്റുകൾ എടുത്തത്. ടിക്കറ്റിന്റെ പിന്നിൽ ഏജൻസിയുടെ സീൽ കൃത്യമായി പതിപ്പിച്ചിട്ടുണ്ട്. സാധാരണയായി തിരക്കേറിയ സമയങ്ങളിൽ കടകളിൽ എത്തുന്ന ഇവർ, ഉടമകളുടെ ശ്രദ്ധ തിരിച്ച് തട്ടിപ്പ് നടത്തുകയാണ് പതിവ്. സ്ത്രീകളും പ്രായമുള്ളവരുമാണ് ഈ സംഘത്തിന്റെ പ്രധാന ഇരകൾ.
ഇതിനുമുമ്പും പലതവണ ഉള്ള്യേരിയിലും സമീപ പ്രദേശങ്ങളിലും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. അതിനാൽ ലോട്ടറി വിൽപ്പനക്കാർ സമ്മാന ടിക്കറ്റുകൾ നൽകുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സമ്മാനത്തുക നൽകുന്നതിന് മുമ്പ് ടിക്കറ്റുകൾ വിശദമായി പരിശോധിക്കുകയും ആവശ്യമെങ്കിൽ ലോട്ടറി വകുപ്പിന്റെ അംഗീകൃത ആപ്പുകൾ വഴി നമ്പർ ശരിയാണോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,