തിരുവനന്തപുരം: ചുള്ളിമാനൂർ ഭാരത് മ്യൂസിക് അക്കാദമിയുടെ ഓണാഘോഷം വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. വാർഡ് മെമ്പർ ഷീബ പരിപാടി ഉദ്ഘാടനം ചെയ്തു. ആനാട് പഞ്ചായത്ത് പ്രസിഡന്റ് ലേഖ മുഖ്യാതിഥിയായിരുന്നു. ഭാരത് മ്യൂസിക് അക്കാദമി ഡയറക്ടർ ഷംനാദ് ഭാരത് സ്വാഗതം ആശംസിച്ചു.
പ്രേംനസീർ സുഹൃദ് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രേംനസീർ സുഹൃദ് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ ഓണസന്ദേശം നൽകി. സ്നേക്ക് മാസ്റ്റർ വാവ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പിന്നണി ഗായകൻ അലോഷ്യസ് പെരേര, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പാട്ടത്തിൽ ഷൗക്കത്ത്, എസ് ട്രാക്സ് ഡയറക്ടർ ഷാജഹാൻ കരകുളം, നടൻ ഷാജഹാൻ തോളിക്കോട്, ഭാരത് മ്യൂസിക് അക്കാദമി കോർഡിനേറ്റർ അനീഷ് മുല്ലശ്ശേരി, ഗോപൻ ശാസ്തമംഗലം, ഭാരത് മ്യൂസിക് അക്കാദമി പിടിഎ പ്രസിഡന്റ് പ്രവീൺ, പിഎൻഎസ്എസ് വൈസ് പ്രസിഡന്റ് സൈനുലബ്ദീൻ, ഗാനരചയിതാവ് ഷംസുന്നിസ, വിമൽ സ്റ്റീഫൻ, ഭാരത് മ്യൂസിക് അക്കാദമിയിലെ ഡാൻസ് ടീച്ചർ ചന്ദന സുർജിത്, ഗാനാധ്യാപികയും പിന്നണി ഗായികയുമായ പ്രതിഭമണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കീബോർഡ് ആൻഡ് വോക്കൽ അധ്യാപകൻ വിനയചന്ദ്രൻ നന്ദി പറഞ്ഞു.
വിവിധ കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികളും അധ്യാപകരും അമ്മമാരും ചേർന്ന് അവതരിപ്പിച്ച തിരുവാതിര ശ്രദ്ധേയമായി. കുട്ടികളുടെ നൃത്തങ്ങൾ, പാട്ടുകൾ, ഓണസദ്യ, കായിക മത്സരങ്ങൾ, ഗാനമേള എന്നിവയും നടന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി സംഗീതം പഠിക്കാൻ അവസരം നൽകുന്ന പദ്ധതിക്ക് അക്കാദമി തുടക്കം കുറിച്ചതായി ഭാരവാഹികൾ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,