ചവറ: പട്ടികവർഗ വിദ്യാർഥികൾക്ക് തൊഴിൽ ലഭ്യമാക്കാനും നൈപുണ്യ വികസനം ഉറപ്പുവരുത്താനും സർക്കാർ കാലോചിതമായ പദ്ധതികൾ നടപ്പാക്കുകയാണെന്ന് പട്ടികജാതി-പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. പട്ടികവർഗ വികസന വകുപ്പും ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും (ഐ.ഐ.ഐ.സി.) ചേർന്ന് നടത്തിയ തൊഴിൽ പരിശീലന കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പട്ടികവർഗ വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി, 800-ലധികം പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് വിദേശത്ത് ഉന്നതവിദ്യാഭ്യാസത്തിന് അവസരം ഒരുക്കി. ഒരു വിദ്യാർഥിക്ക് 25 ലക്ഷം രൂപ വരെയാണ് ഇതിനായി ചെലവഴിക്കുന്നത്. കൂടാതെ, തൊഴിൽ നൈപുണ്യവും വിദേശഭാഷകളിൽ പ്രാവീണ്യവും ഉറപ്പാക്കാനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. പട്ടികവർഗ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനവും എം.ബി.ബി.എസ്. പഠനത്തിന് 37 ലക്ഷം രൂപ വരെയും സർക്കാർ അനുവദിക്കുന്നു. പ്രത്യേക നിയമനങ്ങളിലൂടെ വനം, ആരോഗ്യം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലും പട്ടികവർഗ യുവതയ്ക്ക് തൊഴിൽ ലഭ്യമാക്കുന്നതായും മന്ത്രി അറിയിച്ചു.
നിർമാണ മേഖലയിൽ 118 പേർക്ക് പരിശീലനം
പട്ടികവർഗ വികസന വകുപ്പിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അഞ്ച് കോഴ്സുകളിൽ 118 വിദ്യാർഥികൾക്ക് ഐ.ഐ.ഐ.സി.യിൽ പരിശീലനം നൽകി. ഇതിൽ, പരിശീലനം പൂർത്തിയാക്കിയ 97 പേർക്കുള്ള സർട്ടിഫിക്കറ്റുകളാണ് മന്ത്രി വിതരണം ചെയ്തത്. ബാക്കിയുള്ള 21 പേരുടെ പരിശീലനം തുടരുകയാണ്. ഈ പദ്ധതിക്കായി വകുപ്പ് 1,39,25,600 രൂപയാണ് അനുവദിച്ചത്.
പരിശീലനം നൽകിയ കോഴ്സുകൾ ഇവയാണ്:
അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ (ലെവൽ 3)
എക്സ്കവേറ്റർ ഓപ്പറേഷൻ (ലെവൽ 4)
പ്ലംബർ ജനറൽ (ലെവൽ 4)
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജി.ഐ.എസ്.
കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നീഷ്യൻ (ലെവൽ 4)
നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവൻ അധ്യക്ഷനായ ചടങ്ങിൽ ഐ.ഐ.ഐ.സി. ഡയറക്ടർ ഡോ. ബി. സുനിൽകുമാർ, ഡെപ്യൂട്ടി ഡയറക്ടർ കെ. രാഘവൻ, പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി. ശശികുമാർ തുടങ്ങിയവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,