Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2025 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

കാണുന്ന മാതൃകയിലാണ് തയ്യാറാക്കിയിട്ടുള്ളത്. കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ

 

ഇറങ്ങിയ അച്ഛനും മറ്റു രണ്ടുപേരും കുടുങ്ങി; ഫയർഫോഴ്‌സ് രക്ഷിച്ചു
കടുത്തുരുത്തി: കിണറ്റിൽ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിച്ച അച്ഛനും പിന്നാലെ ഇറങ്ങിയ സിനിമ സഹസംവിധായകനും ഉൾപ്പെടെ മൂന്നുപേർ കുടുങ്ങി. കടുത്തുരുത്തി ഫയർഫോഴ്‌സ് സംഘം സാഹസികമായി എല്ലാവരെയും രക്ഷപ്പെടുത്തി. കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിക്ക് സമീപം ബുധനാഴ്ച വൈകുന്നേരം 3.45 ഓടെയായിരുന്നു സംഭവം.
മാഞ്ഞൂർ തൂമ്പിൽ പറമ്പിൽ സിറിലിന്റെ മകൾ ലെനറ്റ് സിറിൽ (2.5) ആണ് ചെറിയ ഉയരത്തിൽ ചുറ്റുമതിൽ കെട്ടിയ 40 അടി താഴ്ചയുള്ള കിണറ്റിൽ കാൽ വഴുതി വീണത്. കുഞ്ഞിന്റെ നിലവിളി കേട്ട് ഉടൻതന്നെ പിതാവ് സിറിൽ കിണറ്റിലേക്ക് ചാടി. കുഞ്ഞിനെ വെള്ളത്തിൽ മുങ്ങാതെ ഉയർത്തിപ്പിടിച്ച് നിർത്തിയെങ്കിലും, തിരികെ കയറാൻ സിറിലിന് കഴിഞ്ഞില്ല.
ഈ സമയം, കുഞ്ഞിനെയും സിറിലിനെയും രക്ഷിക്കാനായി സിനിമ സഹസംവിധായകനായ ഇരവിമംഗലം നീലംപടത്തിൽ തോമസ്കുട്ടി രാജുവും തൊഴിലളിയായ വി.എം. മാത്യുവും കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ, മൂവരും കിണറ്റിൽ കുടുങ്ങിയതോടെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി. ഉടൻതന്നെ നാട്ടുകാർ കടുത്തുരുത്തി ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.
ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി, ഏണിയും വലയും ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ സിറിലിനെയും ലെനറ്റിനെയും തോമസുകുട്ടിയേയും മാത്യുവിനെയും പുറത്തെത്തിച്ചു. കിണറ്റിൽ അവശനിലയിലായ സിറിലിനെയും കുഞ്ഞിനെയും ഉടൻതന്നെ മുട്ടുചിറ എച്ച്.ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഖത്തറിൽ നഴ്സായ സിറിൽ ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. താമസിക്കാനായി വീട് നോക്കാൻ കുടുംബത്തോടൊപ്പം എത്തിയപ്പോഴാണ് ഈ അപകടം സംഭവിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,

കേരളം

സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റി യോഗം ചേർന്നു; 'ഇരട്ട ദൗത്യത്തിൽ' പുതിയ കാൽവെപ്പ്, വികസന പദ്ധതികൾ പ്രഖ്യാപിച്ചു

.. ​തിരുവനന്തപുരം:സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റിയുടെ സംസ്ഥാനതല ജനറൽ ബോഡി യോഗം നെയ്യാറ്റിങ്കര പെരുമ്പഴൂർ പ്രസ്സ് ക്ലബ്ബിൽ വെച്ച...