കുണ്ടറ പഞ്ചായത്തിലെ മുക്കൂട് മിനി സ്റ്റേഡിയം നവീകരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തലത്തിൽ മാത്രമല്ല, വാർഡുതലത്തിലും ആവശ്യമായ സ്ഥലങ്ങളുണ്ടെങ്കിൽ ചെറിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ സർക്കാർ പരിഗണന നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, 2025-26 സാമ്പത്തിക വർഷത്തിലെ ബജറ്റ് ഫണ്ടിൽ നിന്നും ഒരു കോടി രൂപ വകയിരുത്തിയാണ് സ്റ്റേഡിയം നവീകരിച്ചത്. എം.എൽ.എയുടെ പ്രത്യേക ശ്രമഫലമായാണ് ഈ പദ്ധതി യാഥാർത്ഥ്യമായത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സി. ബാൾഡ്‌വിൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് മിനി തോമസ്, വൈസ് പ്രസിഡൻ്റ് ആർ. ഓമനക്കുട്ടൻ പിള്ള, സ്ഥിരം സമിതി അധ്യക്ഷൻ വി. വിനോദ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ ജി. വിനോദ് കുമാർ, എസ്.എൽ. സജികുമാർ, ആർ. സേതുനാഥ്, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ഷൈനി എന്നിവരും സംസാരിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,