Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2025 ഓഗസ്റ്റ് 9, ശനിയാഴ്‌ച

ശാസ്ത്രപുരോഗതി മനുഷ്യ കേന്ദ്രീകൃതമാകണം: മന്ത്രി കെ.എൻ. ബാലഗോപാൽ



 കൊല്ലം: മനുഷ്യജീവിതംമെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലായിരിക്കണം ശാസ്ത്രപുരോഗതിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കൊല്ലം ജില്ലാ യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രരംഗത്ത് ദിനംപ്രതിയുണ്ടാകുന്ന മാറ്റങ്ങൾ ചർച്ച ചെയ്യാനും അറിയാനും ഇത്തരം പരിപാടികൾ സഹായകമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ കണ്ടുപിടിത്തങ്ങൾ മുതൽ ഇന്നത്തെ നിർമിതബുദ്ധി (AI) വരെയുള്ള സാങ്കേതികവിദ്യകൾ മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുക എന്നതാണ് ശാസ്ത്രത്തിന്റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന മത്സരത്തിൽ എരൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ എ.എസ്. അഭിനവ്, എം.എസ്. വർഷ എന്നിവർ ഒന്നാം സ്ഥാനം നേടി. കെ.എസ്. പുരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ നിരൺമയ ഉണ്ണിത്താൻ, എം. ആരോമൽ എന്നിവർക്കാണ് രണ്ടാം സ്ഥാനം.
ജില്ലാ യൂത്ത് കോർഡിനേറ്റർ എസ്. ഷബീർ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ ഉണ്ണികൃഷ്ണമേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ. അഭിലാഷ്, എസ്. രഞ്ജിത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,

കേരളം

സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റി യോഗം ചേർന്നു; 'ഇരട്ട ദൗത്യത്തിൽ' പുതിയ കാൽവെപ്പ്, വികസന പദ്ധതികൾ പ്രഖ്യാപിച്ചു

.. ​തിരുവനന്തപുരം:സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റിയുടെ സംസ്ഥാനതല ജനറൽ ബോഡി യോഗം നെയ്യാറ്റിങ്കര പെരുമ്പഴൂർ പ്രസ്സ് ക്ലബ്ബിൽ വെച്ച...