കൊല്ലം: കൊല്ലം-പുനലൂർ റെയിൽ പാതയിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 70 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി വർദ്ധിപ്പിച്ചു. വേഗവർദ്ധനവ് പ്രാബല്യത്തിൽ വരുത്തി മധുര ഡിവിഷൻ ഡപ്യൂട്ടി ചീഫ് ഓപ്പറേഷൻ മാനേജർ ഡി. പരിമണൻ ഉത്തരവിറക്കി. ഇതോടെ കൊല്ലം-പുനലൂർ യാത്രയിൽ യാത്രാ സമയം 10 മിനിറ്റോളം കുറയും.
2010 മേയ് 12-നാണ് ഈ പാത കമ്മീഷൻ ചെയ്തത്. അതിനുശേഷം ഓരോ മൂന്നുമാസം കൂടുമ്പോഴും വേഗപരിശോധനകൾ നടത്തിയിരുന്നു. വേഗം കൂട്ടുന്നതിന് മുന്നോടിയായിട്ടുള്ള സാങ്കേതിക നിർമ്മാണങ്ങളും ട്രയൽ റണ്ണുകളും കഴിഞ്ഞ മാസങ്ങളിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
യാത്രാ സമയം കുറയും
പുതിയ മാറ്റം നിലവിൽ വന്നതോടെ കൊല്ലം-എഗ്മൂർ-ചെന്നൈ എക്സ്പ്രസ് പോലുള്ള ട്രെയിനുകൾക്ക് ഇപ്പോൾ എടുക്കുന്ന 55 മിനിറ്റിൽ നിന്ന് 10 മിനിറ്റോളം കുറച്ച് പുനലൂരിൽ എത്താൻ സാധിക്കും. ഇതിനനുസരിച്ച്, അടുത്ത വർഷം ജനുവരിയിൽ പുറത്തിറങ്ങുന്ന പുതിയ റെയിൽവേ ടൈംടേബിളിൽ പല ട്രെയിനുകളുടെയും സമയങ്ങളിൽ മാറ്റം വന്നേക്കാം.
ചിലയിടങ്ങളിൽ നിയന്ത്രണങ്ങൾ
വളവുകൾ കൂടുതലുള്ള മൂന്ന് ഭാഗങ്ങളിൽ പരമാവധി വേഗം 75 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കൊല്ലം-ചെന്നൈ പാതയിലെ പുനലൂർ മുതൽ ഭഗവതിപുരം വരെയുള്ള പശ്ചിമഘട്ട ഭാഗത്ത് 10 ഡിഗ്രി വരെ വളവുകൾ ഉള്ളതിനാൽ നിലവിലെ 30 കിലോമീറ്ററിൽ കൂടുതൽ വേഗം അനുവദിച്ചിട്ടില്ല.
അതേസമയം, ഇതേ പാതയിൽ തമിഴ്‌നാട്ടിലെ തെങ്കാശി മുതൽ ചെങ്കോട്ട വഴി ഭഗവതിപുരം വരെയുള്ള 17 കിലോമീറ്റർ ദൂരത്തിൽ 100 കിലോമീറ്റർ വേഗത്തിൽ ഒഎംഎസ് ട്രയൽ റൺ വിജയകരമായിരുന്നു. അതിനാൽ ഈ പാതയിൽ 90 കിലോമീറ്റർ വരെ വേഗം അനുവദിക്കുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,