പുല്ല്യാഞ്ഞോട്: തൃശ്ശൂരിലെ നെല്ലിക്കുന്നിൽ ജനിച്ച്, മലയാളികളുടെ ഹൃദയങ്ങളിൽ സംഗീതത്തിന്റെ മഴ പെയ്യിച്ച ഇതിഹാസ സംഗീതജ്ഞൻ ജോൺസൺ മാസ്റ്ററുടെ ഓർമ്മകൾക്ക് പുല്ല്യാഞ്ഞോട് എ.എൽ.പി. സ്കൂളും പ്രണാമം അർപ്പിച്ചു. അദ്ദേഹത്തിൻ്റെ ജീവിതവും സംഗീത യാത്രയും വിവരിക്കുന്ന 'ഏതോ ജന്മകൽപ്പനയിൽ' എന്ന പുസ്തകം സ്കൂൾ ലൈബ്രറിക്ക് കൈമാറിയത് ഈ ഓർമ്മകളെ വരുംതലമുറയിലേക്ക് എത്തിക്കാനാണ്.
ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും എഴുത്തുകാരനുമായ രാജേഷ് കുറുമാത്തൂർ രചിച്ച ഈ പുസ്തകം, വെറും സംഗീതത്തെക്കുറിച്ചുള്ള വിവരണം മാത്രമല്ല, മറിച്ച് ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിലൂടെ വിജയത്തിലേക്കുയർന്ന ഒരു മനുഷ്യന്റെ കഥ കൂടിയാണ്. തൃശ്ശൂരിലെ നെല്ലിക്കുന്നിൽ നിന്ന് തുടങ്ങിയ സംഗീത ജീവിതം, മദ്രാസിലെത്തി കടുത്ത ദാരിദ്ര്യത്തിലും സംഗീതത്തോടുള്ള അടങ്ങാത്ത ആവേശം കൈവിടാതെ നിലനിർത്തിയ ആ പഴയകാലം പുസ്തകത്തിൽ ഹൃദയസ്പർശിയായി വിവരിക്കുന്നു.
ഹൃദയാഘാതത്തെ തുടർന്ന് 2011 ഓഗസ്റ്റ് 18-ന് ചെന്നൈയിലെ വീട്ടിൽ വെച്ച് അദ്ദേഹം അന്തരിച്ചപ്പോൾ, മലയാള സിനിമയ്ക്ക് ഒരു വലിയ നഷ്ടമാണ് സംഭവിച്ചത്. ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ടാണ് ഈ പുസ്തക കൈമാറ്റം നടന്നത്. "ഒരു കലാകാരന്റെ ജനനവും ജീവിതവും മരണവും വരും തലമുറക്ക് ഒരു പാഠമാകണം. ജോൺസൺ മാസ്റ്ററുടെ ജീവിതം അങ്ങനെയുള്ള ഒരു പാഠപുസ്തകമാണ്," പുസ്തകങ്ങൾ സ്കൂളിന് കൈമാറിയ നാജ് അബ്ദുൾ റഹ്മാൻ പറഞ്ഞു.
വിദ്യാരംഗം കോർഡിനേറ്റർ ആശാദേവി ടീച്ചർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഈ പുസ്തകം കുട്ടികൾക്ക് സംഗീതത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുമെന്നും, ജോൺസൺ മാസ്റ്ററെപ്പോലെയുള്ള പ്രതിഭകൾ നൽകിയ സംഭാവനകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുമെന്നും ടീച്ചർ പറഞ്ഞു. ലൈബ്രറി കൺവീനർ മഞ്ജുഷ ടീച്ചർ, അധ്യാപകരായ പ്രവീൺ മാറ്റം ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
സംഗീതം ഒരു പാഠ്യവിഷയമാകുന്നതുപോലെ, ജോൺസൺ മാസ്റ്ററെപ്പോലുള്ള ഇതിഹാസ കലാകാരന്മാരുടെ ജീവിതം സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്ന ഏതൊരാൾക്കും പ്രചോദനമാകുമെന്ന സന്ദേശമാണ് ഈ പുസ്തകത്തിലൂടെ നൽകുന്നതെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,