വിതുര: വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ ആദിവാസി യുവാവ് ബിനുവിന് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ദാരുണ മരണം. വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതാണ് ബിനുവിന്റെ മരണത്തിന് കാരണമായത്. മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സംഭവം ഇങ്ങനെ
വിതുര താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ച ബിനുവിനെ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുമ്പോളാണ് സംഭവം നടന്നത്. സമരത്തിനെത്തിയ കോൺഗ്രസ് പ്രവർത്തകർ ആസൂത്രിതമായി ആംബുലൻസ് തടയുകയായിരുന്നു. കൊടികളുമായി പാഞ്ഞെത്തിയ ഇവർ ആംബുലൻസ് തടയുകയും ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ആക്രോശിക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു.
ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കുമായിരുന്നു
വേദന കൊണ്ട് പിടയുകയായിരുന്ന ബിനുവിനെ യഥാസമയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിലൂടെ കോൺഗ്രസ് പ്രവർത്തകർ ഒരു യുവാവിന്റെ ജീവൻ ഇല്ലാതാക്കുകയായിരുന്നു.
ശക്തമായ പ്രതിഷേധം ഉയരുന്നു
ഈ നിഷ്ഠൂരമായ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. വി ജോയി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കുറ്റവാളികളെ തിരിച്ചറിഞ്ഞ് മാതൃകാപരമായി ശിക്ഷിക്കാൻ അധികാരികൾ തയ്യാറാകണം. ബിനുവിന്റെ മരണത്തിന് ഉത്തരവാദികളായ കോൺഗ്രസ് പ്രവർത്തകരുടെ ക്രൂരമായ നടപടിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഐ എം അറിയിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,