തൃശ്ശൂർ: മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ കേസിൽ ഉത്തരേന്ത്യൻ യുവതി എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. ബിഹാർ പട്‌ന സ്വദേശിനി സീമ സിൻഹയെയാണ് ഉത്തര മേഖല എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘം തൃശ്ശൂർ വനിതാ ജയിലിൽ നിന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന സീമയെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നിന്ന് 98 ഗ്രാം എം.ഡി.എം.എ.യുമായി രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശി ഫാസിർ പിടിയിലായതിന് പിന്നാലെ നടന്ന അന്വേഷണമാണ് സീമ സിൻഹയിലേക്ക് എത്തിയത്. ഫാസിറിനൊപ്പം മയക്കുമരുന്ന് ഇടപാടുകളിൽ പങ്കാളികളായിരുന്ന അബ്ദുൾ ഗഫൂർ, പ്രജീഷ് എന്നിവരെ എക്സൈസ് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പണം ഹരിയാന വഴി ബിഹാറിലേക്ക്
ഫാസിർ, അബ്ദുൾ ഗഫൂർ, പ്രജീഷ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. പിടിച്ചെടുത്ത എം.ഡി.എം.എയുടെ വിലയായ 1,05,000 രൂപ ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന സീമ സിൻഹയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം സീമ സിൻഹയെ തേടി ഹരിയാനയിലെ ഗുരുഗ്രാമിലെ ഫാസിൽപൂരിലെത്തി. എന്നാൽ, അതിനോടകം ഇവർ സ്വദേശമായ ബിഹാറിലെ പട്‌നയിലേക്ക് രക്ഷപ്പെട്ടിരുന്നു.
അതേസമയം, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഒരു മയക്കുമരുന്ന് കേസിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് രണ്ടാഴ്ച മുമ്പ് തൃശ്ശൂർ പോലീസ് സീമ സിൻഹയെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ തൃശ്ശൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഇവരെ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,