Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2025 ജൂലൈ 30, ബുധനാഴ്‌ച

മഞ്ചേശ്വരം ഷിറിയയിൽ വൻ കഞ്ചാവ് വേട്ട; സ്കൂട്ടറിൽ കടത്തിയ 1.8 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

 





കാസർഗോഡ്: മഞ്ചേശ്വരം ഷിറിയയിൽ നടന്ന മിന്നൽ പരിശോധനയിൽ 1.8 കിലോഗ്രാം കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ. സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. മംഗൽപാടി സ്വദേശി മുഹമ്മദ് അലിയാണ് അറസ്റ്റിലായത്.

കുമ്പള എക്സൈസ് റേഞ്ച് പാർട്ടിയും കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഈ അടുത്ത് ജില്ലയിൽ നടക്കുന്ന വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്.

പരിശോധനാ സംഘത്തിൽ: അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) പ്രമോദ് കുമാർ.വി, സി.കെ.വി.സുരേഷ്, പ്രിവന്റീവ് ഓഫീസർ മനാസ്.കെ.വി, പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) അജീഷ്.സി, നൗഷാദ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്.പി, അഖിലേഷ്.എം.എം, പ്രജിത്ത്.പി, ഷിജിത്ത്.വി.വി എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,

കേരളം

സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റി യോഗം ചേർന്നു; 'ഇരട്ട ദൗത്യത്തിൽ' പുതിയ കാൽവെപ്പ്, വികസന പദ്ധതികൾ പ്രഖ്യാപിച്ചു

.. ​തിരുവനന്തപുരം:സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റിയുടെ സംസ്ഥാനതല ജനറൽ ബോഡി യോഗം നെയ്യാറ്റിങ്കര പെരുമ്പഴൂർ പ്രസ്സ് ക്ലബ്ബിൽ വെച്ച...