Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2025 ജൂലൈ 26, ശനിയാഴ്‌ച

കൊല്ലത്ത് വൻ കഞ്ചാവ് വേട്ട: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഒരാൾ പിടിയിൽ, 1.27 കിലോ കഞ്ചാവ് പിടിച്ചെടുത്തു

 





കൊല്ലം: ജില്ലയിൽ ലഹരിമരുന്ന് വേട്ട ശക്തമാക്കി എക്സൈസ്. കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരവുമായി ഒരാൾ പിടിയിലായി. മണക്കാട് സ്വദേശിയായ രവികുമാറിനെയാണ് (80) 1.27 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. രവികുമാർ കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജില്ലാ അതിർത്തികളിലും പ്രധാന കേന്ദ്രങ്ങളിലും എക്സൈസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തിയത്. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഞ്ചാവിന്റെ ഉറവിടം, വിതരണ ശൃംഖല, ഇയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ കണ്ടെത്താനാണ് നിലവിൽ ഊന്നൽ നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും എക്സൈസ് വൃത്തങ്ങൾ സൂചന നൽകി.

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.സി.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നിർമലൻ തമ്പി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.എം.ആർ, അജിത്ത്.ബി.എസ്, ബാലു.എസ്.സുന്ദർ, ജൂലിയൻ ക്രൂസ്, സൂരജ്, തൻസീർ, അഭിരാം, ജോജോ, വനിത സിവിൽ എക്സൈസ് ഓഫീസർ നിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവരും പങ്കെടുത്തു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,

കേരളം

സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റി യോഗം ചേർന്നു; 'ഇരട്ട ദൗത്യത്തിൽ' പുതിയ കാൽവെപ്പ്, വികസന പദ്ധതികൾ പ്രഖ്യാപിച്ചു

.. ​തിരുവനന്തപുരം:സാന്ത്വനം പ്രസ്സ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റിയുടെ സംസ്ഥാനതല ജനറൽ ബോഡി യോഗം നെയ്യാറ്റിങ്കര പെരുമ്പഴൂർ പ്രസ്സ് ക്ലബ്ബിൽ വെച്ച...