.

ചെറുപുഴ കെ.എസ്.ഇ.ബി ഓഫീസിലെ ഉദ്യോഗസ്ഥനായ ജെയിംസ് തോമസി(53 വയസ്)നെയാണ് അറസ്റ്റ് ചെയ്തത്. കാറിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജെയിംസിന്റെ പങ്ക് വ്യക്തമായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കടത്തിയതിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സൈബർ സെല്ലിന്റെയും കൂടി സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്.
ഈ കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത്:
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ.കെ.കെ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അനിൽകുമാർ.പി.കെ, രാജേന്ദ്രൻ.കെ.കെ, അസീസ്.എ
പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കൃഷ്ണൻ.കെ.കെ
സിവിൽ എക്സൈസ് ഓഫീസർ ശരത്.കെ
വനിത സിവിൽ എക്സൈസ് ഓഫീസർ രതിക.എ.വി
സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ഷംജിത്ത്.എൻ, അനിൽകുമാർ.സി.വി
സൈബർ സെൽ അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സനലേഷ്, സിവിൽ എക്സൈസ് ഓഫീസർ സുഹീഷ് എന്നിവർ.