Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2025, ജനുവരി 31, വെള്ളിയാഴ്‌ച

വർക്കലയിൽ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കി; പൊലീസ് ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറക്കാതെ മകൾ


തിരുവനന്തപുരം വർക്കലയിൽ വൃദ്ധരായ മാതാപിതാക്കളെ വീടിന് പുറത്താക്കി ഗേറ്റടച്ച് മകൾ. 79ഉം 73ഉം വയസുള്ള സദാശിവൻ, സുഷമ ദമ്പതികൾക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം വീട്ടിൽ താമസിക്കാൻ എത്തിയപ്പോഴാണ് സംഭവം. മകൾ സിജി ഗേറ്റ് അടച്ചതോടെ പ്രായംചെന്ന മാതാപിതാക്കൾക്ക് ഏറെനേരം പുറത്തിരിക്കേണ്ടിവന്നു. തുടർന്ന്, അയിരൂർ പൊലീസ് മതിൽ ചാടിക്കടന്ന് വീട്ടിലെത്തി മകളോട് സംസാരിച്ചെങ്കിലും, അവൾ വഴങ്ങിയില്ല. സദാശിവൻ ഗേറ്റ് പൊളിച്ച് അകത്ത് കയറിയെങ്കിലും, വീടിന്റെ വാതിൽ തുറക്കാതെ മകൾ അകത്തുതന്നെ തുടർന്നു. ഒടുവിൽ, മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയായിരുന്നു. ഇതിനു മുൻപും സിജി മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. സദാശിവനും സുഷമയും നേരത്തെതന്നെ സ്വത്ത് വകകൾ മകളുടെ പേരിൽ എഴുതിവെച്ചതാണ് ഇതിന് കാരണം.

kkeralapressclubtv.blogspot.com

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക...