
തൊടുപുഴ: രണ്ടാമത് എം.പി. കപ്പ് സ്‌കൂൾതല ഫുട്ബോൾ ടൂർണമെന്റിൽ കല്ലാനിക്കൽ സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്‌കൂൾ തിളക്കമാർന്ന പ്രകടനത്തോടെ ജേതാക്കളായി. ഫൈനലിൽ മുതലക്കോടം സെൻറ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കല്ലാനിക്കൽ പരാജയപ്പെടുത്തിയത്.
സെമിഫൈനലിൽ അടിമാലി SNDP സ്കൂളിനെ 5-0നും വഴിത്തല സ്കൂളിനെ 3-0നും പരാജയപ്പെടുത്തിയാണ് കല്ലാനിക്കൽ ഫൈനൽ പ്രവേശനം ഉറപ്പിച്ചത്. വിജയത്തിന്റെ അംഗീകാരമായി ട്രോഫിയും 10,001 രൂപയുടെ ക്യാഷ് പ്രൈസും കല്ലാനിക്കൽ സ്കൂൾ സ്വന്തമാക്കി.
നെഹ്റു യുവകേന്ദ്ര ഇടുക്കിയുടെ നേതൃത്വത്തിലും തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെയുമാണ് ഈ ടൂർണമെന്റ് സംഘടിപ്പിച്ചത്. ജില്ലയിലെ 14 സ്കൂളുകൾ ഈ മത്സരത്തിൽ പങ്കെടുത്തു.
ഈ വിജയം കല്ലാനിക്കൽ സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഫുട്ബോൾ ടീമിന്റെ അധ്വാനത്തിന്റെയും കഴിവുകളുടെയും തെളിവാണ്. ടീമിനും അധ്യാപകർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ.