
പറവൂരിലെ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് മേനോൻ 40-ാമത് ഇന്റർ സ്കൂൾ & സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ അണ്ടർ 30 കിലോ വിഭാഗത്തിൽ തിളങ്ങി. ഫൈറ്റിംഗിൽ ഗോൾഡും കാട്ടാസിൽ വെങ്കലവും നേടിയ സിദ്ധാർത്ഥ് മേനോൻ കരാട്ടെ ലോകത്ത് കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു.
മാമ്പുഴ കിഴക്കേ തയ്യിലെ ഹരിപ്രസാദിന്റെയും ആതിരയുടെയും മകനായ സിദ്ധാർത്ഥ് തന്റെ ചെറിയ പ്രായത്തിൽ തന്നെ കരാട്ടെയിൽ കൈവരിച്ച ഈ നേട്ടം പ്രചോദനകരമാണ്. പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളും സിദ്ധാർത്ഥിന്റെ കുടുംബവും ഈ വിജയത്തിൽ അഭിമാനിക്കുന്നു.വയസ്സ്: 10
സ്കൂൾ: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ, പറവൂർ
വിജയം: 40-ാമത് ഇന്റ്റർ സ്‌കൂൾ & സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ്
കാറ്റഗറി: അണ്ടർ 30 കിലോ
മെഡൽ: ഗോൾഡ് (ഫൈറ്റിംഗ്), വെങ്കലം (കാട്ടാ)
ഈ വിജയം സിദ്ധാർത്ഥിന് ഇനിയും ഉയരങ്ങളിലെത്താൻ പ്രചോദനമാകട്ടെ എന്ന് നമുക്കൊന്നിച്ച് ആശംസിക്കാം.