

ഇടുക്കി ജില്ലയിലെ രാജാക്കാട് എന്ന സ്ഥലത്ത് 42 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. രാജാക്കാട് സ്വദേശി സുജോ (49) ആണ് അറസ്റ്റിലായത്. ഇയാൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്.
ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മിഥിൻലാൽ.ആർ.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ നെബു എ.സി, ഷാജി ജെയിംസ്, പ്രിവൻ്റീവ് ഓഫീസർ സിജുമോൻ.കെ.എൻ, സിവിൽ എക്സൈസ് ഓഫീസർ ആൽബിൻ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

തിരുവനന്തപുരം, മലയിൻകീഴിൽ 14 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. സതീഷ് കുമാർ (60 വയസ്സ്) ആണ് പിടിയിലായത്. കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ശ്യാംകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഈ കേസിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.ആർ. രാജേഷ്, പ്രിവന്റീവ് ഓഫീസർ ജയകുമാർ, പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ നിഷാന്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ശിവരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

നെയ്യാറ്റിൻകര അമരവിളയിൽ 15 ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. ധനുവച്ചപുരം സ്വദേശി വിൽഫ്രഡ് (59 വയസ്) ആണ് എക്സൈസിന്റെ പിടിയിലായത്. അമരവിള എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ഷാജുവിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ പി.എസ്.വിവിൻസാം, സിവിൽ എക്സൈസ് ഓഫീസർമാരായ ലിന്റോ രാജ്.ബി.എസ്, അരുൺഷാ.ജെ.എ എന്നിവരും പാർട്ടിയിലുണ്ടായിരുന്നു